അയോധ്യയിൽ ശ്രീരാമന് മ്യൂസിയം; 446 കോടിയുടെ മ്യൂസിയം വരുന്നു
ലഖ്നൗ: ശ്രീരാമ മിത്ത് ആസ്പദമാക്കി ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമന് മ്യൂസിയം നിർമ്മിക്കാൻ യുപി മന്ത്രിസഭ അനുമതി നൽകി. അയോധ്യയിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മ്യൂസിയം നിർമ്മിക്കുന്നതെന്ന് മന്ത്രി ശ്രീകാന്ത് ശർമ്മ പറഞ്ഞു. രാമ കഥയുമായി ബന്ധപ്പെട്ട മ്യൂസിയം, ഭക്ഷണശാല, രാമന്‍റെ കൂറ്റൻ പ്രതിമ എന്നിവയാണ് നഗരത്തിൽ വരാൻപോകുന്നത്. 446.46 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. അയോധ്യയിലെ മീർപുരിലാണ് മ്യൂസിയം ഉയരുന്നത്. ഇതിനായി മീർപുരിൽ 61.3807 ഹെക്ടർ സ്ഥലം സർക്കാർ ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു.

