ഭീ​ക​ര ഭീ​ഷ​ണി; കാ​ഷ്മീ​രി​ൽ​നി​ന്നും ബം​ഗാ​ൾ തൊ​ഴി​ലാ​ളി​ക​ളെ തിരിച്ചെത്തിക്കുന്നു


 

കൊൽക്കത്ത: അന്യസംസ്ഥാന തൊഴിലാളികൾ കാഷ്മീരിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മുകാഷ്മീരിൽനിന്നും മടങ്ങിപ്പോരാൻ ബംഗാളി തൊഴിലാളികൾക്ക് അവസരമൊരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ശ്രീനഗറിൽനിന്ന് ഒമ്പത് പേരെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. പ്രത്യേക ട്രെയിനിലാണ് ബംഗാൾ സർക്കാർ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നത്.
കാഷ്മീരിലെ ആക്രമണത്തിനു പിന്നാലെ മടങ്ങിയെത്താൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ കാഷ്മീരിലേക്ക് അയച്ചു. തൊഴിലാളികളുടെ മടങ്ങിവരവ് സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടത്തിനാണ് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതെന്നും മതത കൂട്ടിച്ചേർത്തു. ബംഗാളിൽനിന്നുള്ള 131 തൊഴിലാളികളാണ് കാഷ്മീരിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെ ശ്രീനഗറിൽ എത്തിച്ചു. മറ്റുള്ളവരെ ബാരാമുള്ളയിൽനിന്നും താഴ്‌വരയുടെ മറ്റുഭാഗങ്ങളിൽനിന്നും ശ്രീനഗറിലേക്ക് എത്തിക്കുകയാണെന്നും മമത അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed