ഷോപ്പിയാനിൽ ഭീകരർ സ്കൂളിന് തീയിട്ടു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരർ സ്കൂളിന് തീയിട്ടു. ഷോപ്പിയാൻ കുംദ്‌ലാനിലുള്ള സ്കൂളിനാണ് തീയിട്ടത്. ബോർഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരർ സ്കൂൾ കത്തിച്ചത്. സ്കൂളിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഏതാനും ആഴ്ചകൾക്കിടെ സ്കൂളിനു തീവയ്ക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.

