കശ്മീര്‍ നിലപാട്; കോണ്‍ഗ്രസ് യോഗം വെള്ളിയാഴ്ച


ജമ്മു കശ്മീര്‍ : ജമ്മു കശ്മീര്‍ വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃയോഗം വെള്ളിയാഴ്ച ചേരും. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് യോഗം വിളിച്ചത്. ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍, പി.സി.സി അധ്യക്ഷന്‍മാര്‍, സി.എല്‍.പി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി എടുത്തുകളയാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യോഗം പ്രമേയം പാസാക്കുകയുമുണ്ടായി.

ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് കശ്മീരിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് ഭരണഘടനയുടെ 370 ആം വകുപ്പ് ഏര്‍പ്പെടുത്തിയത്.കശ്മീര്‍ നിവാസികളുടെ അഭിപ്രായം തേടാതെ പ്രത്യേകപദവി എടുത്തു മാറ്റുന്നത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രമേയം പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed