ഇടുക്കിയിലെ ഭൂമി പ്രശ്നം : പുതിയ ഭൂനയം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പതിറ്റാണ്ടുകളായി നീളുന്ന ഭൂമിപ്രശ്നത്തിന് പരിഹാരമായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇടുക്കിയില്‍ ഇതുവരെ കൈയേറിയ സര്‍ക്കാര്‍ കണ്ടെത്തി കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെ പട്ടയം നല്‍കിയ ഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 15 സെന്‍റിന് താഴെയുള്ള പട്ടയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

