35 സിറ്റിങ്ങില്‍ 32 ബില്ലുകള്‍ പാസാക്കി രാജ്യസഭ
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളന കാലത്ത് 35 ദിവസത്തെ സിറ്റിങ്ങുകളിലായി 32 ബില്ലുകള്‍ പാസ്സാക്കി രാജ്യസഭ. 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമ്മേളന കാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു.നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഇത്രയേറെ ബില്ലുകള്‍ പാസ്സാക്കി എന്ന കാര്യവും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.എന്‍.ഐ.എ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍, മെഡിക്കല്‍ കമ്മീഷന്‍ ബില്‍ മുതല്‍ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ വരെ രാഷ്ട്രീയ പ്രാധാന്യമുള്ളതും വിവാദമുണ്ടാക്കിയതുമായ സുപ്രധാന ബില്ലുകള്‍ ഈ ബജറ്റ് സമ്മേളനത്തില്‍ പാസ്സായി.2014 ജൂണ്‍ മുതല്‍ ഇതുവരെ 18 സമ്മേളനങ്ങളിലായി 329 സിറ്റിങ്ങുകളാണ് ഉണ്ടായത്. ആകെ 154 ബില്ലുകളാണ് പാസ്സായത്.അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം ബുധനാഴ്ച രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

