മാലദ്വീപ് മുൻ വൈസ് പ്രസിഡണ്ട് അഹമ്മദ് അദീബ് തമിഴ്നാട്ടിൽ പിടിയിൽ


തൂത്തുക്കുടി: മാലദ്വീപ് മുൻ വൈസ് പ്രസിഡണ്ട് അഹമ്മദ് അദീബ് തമിഴ്നാട്ടിൽ പിടിയിൽ. ചരക്കുകപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേ തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. മുൻ പ്രസിഡന്‍റ് അബ്ദുല്ല യമീനെ വധിക്കാൻ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്. കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ അദീബിന്‍റെ പാസ്‌പോർട്ട് മാലദ്വീപ് അധികൃത‌ർ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച അദീബിനെ കാണാതായെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലദ്വീപ് അധികൃതർ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്. ചരക്കുകപ്പലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed