ബക്രീദ് - സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു


മനാമ: അവൻസ് ടൂർസ് ആൻഡ് ട്രാവെൽസ് - വീ കെയർ ഫൌണ്ടേഷൻ - സ്മാർട്ട് കിഡ്സ് അക്കാദമി എന്നവരുടെ സംയുക്താഭിമുഖ്യത്തിൽ ബക്രീദ് - സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 16 , വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.  ചടങ്ങില്‍  വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
അന്നേദിവസം വൈകീട്ട് 4 മണി മുതൽ 6 മണിവരെ സ്മാർട് കിഡ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 4 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം ഉണ്ടായിരിക്കുന്നതാണ്.  മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 33433595 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 
ബഹ്‌റൈനിലെ  സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരം മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, കേരള സമാജം സാഹിത്യ വിഭാഗം കൺവീനർ ബിജു എം സതീഷ്, മാധ്യമ പ്രവർത്തകരായ  ഷമീർ,  രാജീവ് വെള്ളിക്കോത്ത്,  സാം അടൂർ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed