ബി.കെ.എസ് ഓണാഘോഷം : ലോഗോ പ്രകാശനം ചെയ്തു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷം 2019 ന്റെന ലോഗോ പ്രകാശനം നടന്നു.ബഹ്റൈന്‍ കേരളീയ സമാജം സെപ്തംബര്‍ ആറാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനമാണ് നടന്നത്.. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍ വീനര്‍ പവനന് നൽകികൊണ്ട് പ്രകാശനം നടത്തി.സമാജം ജനറല്‍ സെക്രട്ടറി,എം പി രഘു മറ്റു ഭരണസമിതി അംഗങ്ങള്‍ ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം മെമ്പര്ഷിിപ്പ് സെക്രട്ടറി ബിനു വേലിയില്‍ 39440530, സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍ 33988196, ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പവനന് 36263379 എന്നിവരെ വിളിക്കാവുന്നതാണ്.

