ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
മനാമ: ബഹ്റൈന്‍ പ്രവാസി മലയാളി നാട്ടില്‍ ഓവുചാലില്‍ വീണ് മരിച്ചു. ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന ജനാര്‍ദനന്‍ നാലുമാസം മുന്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. പാപ്പിനിശ്ശേരി വെസ്റ്റില്‍ പുതിയകാവിനടുത്ത് താമസിക്കുന്ന നിതാഷ നിവാസില്‍ ജനാര്‍ദനന്‍ (60) ആണ് റോഡരികിലെ ഓടയില്‍ വീണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ കടയില്‍ പോയി തിരിച്ചു വരവെ റോഡരികിലെ ഓടയില്‍ വീണതാണെന്ന് കരുതുന്നു. തുടര്‍ന്ന് പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ പ്രസന്ന, മക്കള്‍ നിത, നിതാഷ, നിത്യ, മരുമക്കള്‍ ജിതിന്‍ (എയര്‍ഫോര്‍ഴ്സ്).

