ഇന്ധന വില വർദ്ധിക്കും;പൊതുജനം പ്രതിസന്ധിയിൽ


ന്യൂഡൽഹി: ഇന്ധന വില വർദ്ധനവിനു കേന്ദ്ര സർക്കാർ നിർദേശം നൽകിയതോടെ പൊതുജനം പ്രതിസന്ധിയിൽ. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതോടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വർദ്ധിക്കും. റോഡ് സെസും എക്സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്. ഇന്ത്യയിലെ 130 കോടി ജനങ്ങളെയും സാരമായി ബാധിക്കുന്ന പ്രശ്നമാണ് പെട്രോള്‍, ഡീസല്‍ വിലക്കയറ്റം. മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും വിലക്കയറ്റം ബാധിക്കുന്നു. യാത്രാച്ചെലവേറുന്നു. ഇന്ധന വില വർദ്ധനയോടെ യാത്രച്ചെലവേറുന്നു. സംസ്ഥാനത്ത് ബസ് നിരക്ക് ഉൾപ്പെടെ വർദ്ധിപ്പിക്കാൻ സാധ്യതയേറെയാണ്. ടാക്സി നിരക്കുകളും വർദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed