ഇന്ത്യൻ പാസ്‍പോർട്ടുള്ള പ്രവാസികൾക്ക് ഉടൻ ആധാർ കാർഡ്
ന്യൂഡൽഹി: ഇനി ഇന്ത്യൻ പാസ്പോർട്ടുള്ള ഇന്ത്യക്കാർ ആധാർ കാർഡിനായി 180 ദിവസം കാത്തിരിക്കേണ്ട. 'ഓൺ അറൈവൽ' ആയി എൻആർഐ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
നേരത്തേ എൻ.ആർ.ഐ ഇന്ത്യക്കാർക്ക് 180 ദിവസം കാത്തിരുന്നാൽ മാത്രമേ, ആധാർ കാർഡ് ലഭിക്കുമായിരുന്നുള്ളൂ. ഇന്ത്യൻ പാസ്‍പോർട്ട് മാത്രം നൽകിയാൽ ആധാർ കാർഡ് ലഭിക്കും. മറ്റ് തിരിച്ചറിയൽ രേഖകളൊന്നും എൻആർഐ ഇന്ത്യക്കാർ നൽകേണ്ടതില്ലെന്നും പ്രഖ്യാപനമുണ്ട്.

