എസ്.ബി.ഐ അക്കൗണ്ടുകൾ സുരക്ഷിതമല്ല !!!!

മുംബൈ: ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാത്ത സെർവറിലെന്ന് റിപ്പോർട്ട്. ബാങ്ക് ബാലൻസ്, അടുത്തിടെ നടന്ന ഇടപാടുകൾ എന്നിവ ഉൾപ്പടെ ലക്ഷക്കണക്കിന് വരുന്ന എസ്.ബി.ഐ ഉപയോക്താക്കളുടെ സാന്പത്തിക വിവരങ്ങൾ ആർക്കും ലഭ്യമാണെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമാക്കിയുള്ള ഡാറ്റാ സെന്ററിലാണ് എസ്.ബി.ഐ ക്വിക്ക് എന്ന സേവനത്തിന്റെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. എസ്.എം.എസ് വഴിയും മിസ്ഡ് കോൾ വഴിയും ഉപയോക്താക്കൾക്ക് ബാലൻസ് ഉൾപ്പടെയുള്ള ബാങ്കിംഗ് വിവരങ്ങൾ ലഭ്യമാക്കുന്ന സേവനമാണ് എസ്.ബി.ഐ ക്വിക്ക്. എന്നാൽ ഈ സെർവർ എസ്.ബി.ഐ പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സെർവറിൽ ആർക്കും പ്രവേശിക്കാനും വിവരങ്ങൾ ശേഖരിക്കാനുമാവും.
ഉപയോക്താക്കളുടെ ഫോൺ നന്പറുകൾ തിരിച്ചറിഞ്ഞാണ് എസ്.ബി.ഐ ക്വിക്ക് അതിലേക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നത്. അവസാനത്തെ അഞ്ച് ഇടുപാടുകൾ അറിയാനും. എ.ടി.എം കാർഡുകൾ ബ്ലോക്ക് ചെയ്യാനും, ഗാർഹിക, കാർ ലോണുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും ഈ സേവനം ഉപയോഗിക്കാനാവും.എസ്.ബി.ഐ ഉപയോക്താക്കൾ സെർവറുമായി നടത്തി വരുന്ന ആശയവിനിമയം തത്സമയം തങ്ങൾക്ക് കാണാൻ സാധിച്ചുവെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ ബാങ്ക് ബാലൻസും, ഫോൺ നന്പറുമെല്ലാം അതിൽ കാണാം.റിപ്പോർട്ട് അനുസരിച്ച് ലോകവ്യാപകമായി 50 കോടി ഉപയോക്താക്കളും 74 കോടി അക്കൗണ്ടുകളും ഉള്ള സ്ഥാപനമാണ് എസ്.ബി.ഐ. ബാങ്കിംഗ് മേഖലയിലെ പല തട്ടിപ്പുകൾക്കും സഹായകമാവുന്നതാണ് സെർവറിലുള്ള വിവരങ്ങൾ. ഈ വിവരങ്ങൾ മറ്റാരുടെയെങ്കിലും കയ്യിൽ എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ടെക്ക് ക്രഞ്ച് അധികൃതർ അറിയിച്ചതിന് ശേഷമാണ് അധികൃതർ സെർവർ സുരക്ഷിതമാക്കിയത്.