ഇന്ത്യക്ക് വെല്ലുവിളിയായി ഗുജറാത്ത് അതിർത്തിയിൽ പാക് വ്യോമ താവളം

ന്യൂഡൽഹി : ഇന്ത്യക്കെതിരെ പുതിയ വെല്ലുവിളിയുമായി പാകിസ്ഥാൻ. ഗുജറാത്തിലെ അന്താരാഷ്ട്ര അതിർത്തി പ്രദേശത്ത് വ്യോമതാവളം തുറന്ന് പാകിസ്ഥാൻ വീണ്ടും പ്രകോപനം ഉയർത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്. ഇന്ത്യയോട് ചേർന്ന് കിടക്കുന്ന പാകിസ്ഥാന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെഭോലാരിയിൽ അത്യാധുനിക എയർ ഫീൽഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയിൽ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്നാണ് സൂചന. വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ ആരംഭിച്ചത്. ഇന്ത്യൻ വ്യോമസേനയെ വെല്ലുവിളിക്കാൻ കൂടുതൽ ജെ.എഫ്-.17 വിമാനങ്ങൾ ഇവിടെ എത്തിക്കാനാണ് പാകിസ്ഥാന് നീക്കമെന്നും റിപ്പോർട്ടുണ്ട്.
ജലമാർഗ്ഗമുള്ള ആക്രമണങ്ങൾക്ക് ലഷ്കർ ഇ തൊ യ്ബ ഭീകരർക്ക് പരീശലനം നൽകുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.