സോ­­­ഷ്യൽ‍ മീ­­­ഡി­­­യയിൽ‍ വ്യാ­­­ജവി­­­വരങ്ങളും ചി­­­ത്രങ്ങളും പ്രചരി­­­പ്പി­­­ക്കരു­­­തെ­­­ന്ന് അമിത് ഷാ­­­


ന്യൂഡൽഹി : വ്യാ­­­ജ വി­­­വരങ്ങളും ചി­­­ത്രങ്ങളും സോ­­­ഷ്യൽ‍ മീ­­­ഡി­­­യയിൽ‍ ഇനി­­­ പോ­­­സ്റ്റ് ചെ­­­യ്യരു­­­തെ­­­ന്ന് പാ­­­ർ‍­­ട്ടി­­­ പ്രവർ‍­­ത്തകരോട് ബി­­­.ജെ­­­.പി­­­ അധ്യക്ഷൻ അമിത് ഷാ­­­ ആവശ്യപ്പെ­­­ട്ടു­­­. ബി­­­.ജെ­­­.പി­­­യു­­­ടെ­­­ സോ­­­ഷ്യൽ‍ മീ­­­ഡി­­­യ പ്രവർ‍­­ത്തകരു­­­ടെ­­­ യോ­­­ഗത്തി­­­ലാണ് അമിത് ഷാ­­­ ഇക്കാ­­­ര്യം നി­­­ർ‍­­ദേ­­­ശി­­­ച്ചത്.

വ്യാ­­­ജ ചി­­­ത്രങ്ങൾ‍, വി­­­വരങ്ങൾ‍, സന്ദേ­­­ശങ്ങൾ‍ എന്നി­­­വയൊ­­­ന്നും ട്വി­­­റ്ററി­­­ലും ഫേസ് ബു­­­ക്കി­­­ലും പോ­­­സ്റ്റ് ചെ­­­യ്യരു­­­തെ­­­ന്നാണ് അമിത് ഷാ­­­ പ്രവർ‍­­ത്തകരോട് പറഞ്ഞി­­­രി­­­ക്കു­­­ന്നത്. വ്യാ­­­ജ പോ­­­സ്റ്റു­­­കൾ‍ പാ­­­ർ‍­­ട്ടി­­­യു­­­ടെ­­­ വി­­­ശ്വാ­­­സ്യത തകർ‍­­ക്കു­­­മെ­­­ന്നും അമിത് ഷാ­­­ യോ­­­ഗത്തിൽ‍ പറഞ്ഞു­­­. ഡൽ‍­­ഹി­­­യി­­­ലെ­­­ എൻ.ഡി­­­.എം.സി­­­ കൺ­­വെ­­­ൻ­­ഷൻ‍ സെ­­­ന്ററിൽ‍ നടന്ന യോ­­­ഗത്തിൽ‍ 300 പാ­­­ർ‍­­ട്ടി­­­ പ്രവർ‍­­ത്തകരും സോ­­­ഷ്യൽ‍ മീ­­­ഡി­­­യയിൽ‍ ബി­­­.ജെ­­­.പി­­­ക്കാ­­­യി­­­ പ്രവർ‍­­ത്തി­­­ക്കു­­­ന്ന 10,000ത്തി­­­ലധി­­­കം പേ­­­രും പങ്കെ­­­ടു­­­ത്തി­­­രു­­­ന്നു­­­.

മോ­­­ദി­­­ സർ‍­­ക്കാ­­­രി­­­ന്‍റെ­­­ നേ­­­ട്ടങ്ങളാണ് സോ­­­ഷ്യൽ‍ മീ­­­ഡി­­­യയിൽ‍ പ്രധാ­­­നമാ­­­യും പ്രചരി­­­പ്പി­­­ക്കേ­­­ണ്ടതെ­­­ന്നും അമിത് ഷാ­­­ നി­­­ർ‍­­ദേ­­­ശി­­­ച്ചി­­­ട്ടു­­­ണ്ട്. കോ­­­ൺ‍­­ഗ്രസ് സർ‍­­ക്കാ­­­രു­­­കളെ­­­യും മോ­­­ദി­­­ സർ‍­­ക്കാ­­­രി­­­നെ­­­യും താ­­­രതമ്യം ചെ­­­യ്ത് വി­­­വരങ്ങൾ‍ പ്രചരി­­­പ്പി­­­ക്കണം. 

സോ­­­ഷ്യൽ‍ മീ­­­ഡി­­­യയിൽ‍ പാ­­­ർ‍­­ട്ടി­­­യെ­­­ പി­­­ന്തു­­­ടരു­­­ന്നവരു­­­ടെ­­­ എണ്ണം വർ‍­­ദ്ധി­­­പ്പി­­­ക്കണമെ­­­ന്നും അമിത് ഷാ­­­ പാ­­­ർ­­ട്ടി­­­ പ്രവർ­­ത്തകരോട് ആവശ്യപ്പെ­­­ട്ടു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed