ജസ്റ്റിസ് ജെ­­­. ചെ­­­ലമേ­­­ശ്വർ സു­­­പ്രീംകോ­­­ടതി­­­യിൽ നി­­­ന്ന് വി­­­രമി­­­ച്ചു


ന്യൂ­­­ഡൽ­­ഹി ­­­: ചീഫ് ജസ്റ്റിസ് ദീ­­­പക് മി­­­ശ്രയ്ക്കെ­­­തി­­­രെ­­­ വാ­­­ർ­­ത്താ­­­സമ്മേ­­­ളനം നടത്തി­­­ വി­­­വാ­­­ദത്തി­­­ലാ­­­യ മൂ­­­ന്ന് ജഡ്ജി­­­മാ­­­രിൽ ഒരാ­­­ളാ­­­യ ജസ്റ്റിസ് ജെ­­­. ചെ­­­ലമേ­­­ശ്വർ ഇന്ന് വി­­­രമി­­­ച്ചു. സു­­­പ്രീംകോ­­­ടതി­­­യിൽ ഏഴ് വർ­­ഷത്തെ­­­ സർ­­വീ­­­സിന് ശേ­­­ഷമാണ് വി­­­രമി­­­ക്കു­­­ന്നത്. നാ­­­ളെ­­­ അദ്ദേ­­­ഹത്തിന് 65 വയസ് തി­­­കയും.

ജസ്റ്റി­­­സു­­­മാ­­­രാ­­­യ രഞ്ജൻ ഗൊ­­­ഗോ­­­യി­­­, മദൻ ബി­­­. ലോ­­­കുർ, കു­­­ര്യൻ ജോ­­­സഫ് എന്നി­­­വർ­­ക്കൊ­­­പ്പമാണ് ചീഫ് ജസ്റ്റി­­­സി­­­നെ­­­തി­­­രെ ആരോ­­­പണങ്ങളു­­­ന്നയി­­­ച്ച് ജസ്റ്റിസ് ചെ­­­ലമേ­­­ശ്വർ വാ­­­ർത്താ­­­സമ്മേ­­­ളനം നടത്തി­­­യത്. ഓരോ­­­ ബെ­­­ഞ്ചി­­­നും കേ­­­സു­­­കൾ അനു­­­വദി­­­ക്കു­­­ന്ന രീ­­­തി­­­യെ­­­ ഇവർചോ­­­ദ്യം ചെ­­­യ്തു­­­. 2014 ഡി­­­സംബർ ഒന്നിന് അന്തരി­­­ച്ച പ്രത്യേ­­­ക സി­­­.ബി­­­.ഐ കോ­­­ടതി­­­ ജഡ്ജി­­­ ബി­­­.എച്ച് ലോ­­­യയു­­­ടെ­കേ­­­സിൽ സ്വീ­­­കരി­­­ച്ച നി­­­ലപാ­­­ടി­­­നെ­­­തി­­­രെ­­­യും ആരോ­­­പണമു­­­ന്നയി­­­ച്ചു­­­. ജനു­­­വരി­­­ 12-നു­­­ നടന്ന വാ­­­ർ­­ത്താ­­­സമ്മേ­­­ളനം സു­­­പ്രീംകോ­­­ടതി­­­യു­­­ടെ­­­ ചരി­­­ത്രത്തിൽ ഇത്തരത്തി­­­ലു­­­ള്ള ആദ്യ സംഭവമാ­­­യി­­­രു­­­ന്നു­­­.

മേയ് 18 ആയി­­­രു­­­ന്നു­­­ സു­­­പ്രീംകോ­­­ടതി­­­യി­­­ലെ­­­ അദ്ദേ­­­ഹത്തി­­­ന്റെ­­­ അവസാ­­­ന പ്രവർ­­ത്തി­­­ദി­­­നം. സു­­­പ്രീംകോ­­­ടതി­­­യി­­­ലെ­­­ സർ­­വീ­­­സി­­­നി­­­ടെ­­­ സു­­­പ്രധാ­­­നമാ­­­യ പല കേ­­­സു­­­കളി­­­ലും ചെ­­­ലമേ­­­ശ്വർ ഉൾ­­പ്പെ­­­ട്ട ബെ­­­ഞ്ച് വി­­­ധി­­­ പറഞ്ഞു­­­. സ്വകാ­­­ര്യതയ്ക്കു­­­ള്ള അവകാ­­­ശം മൗ­­­ലി­­­കാ­­­വകാ­­­ശമാ­­­ണെ­­­ന്ന ചരി­­­ത്രവി­­­ധി­­­ പറഞ്ഞ ഒന്പതംഗ ബെ­­­ഞ്ചിൽ അംഗമാ­­­യി­­­രു­­­ന്നു­­­ അദ്ദേ­­­ഹം. ഉയർ­­ന്ന കോ­­­ടതി­­­കളി­­­ലെ­­­ നി­­­യമനം കൈ­­­കാ­­­ര്യം ചെ­­­യ്തി­­­രു­­­ന്ന നാ­­­ഷണൽ ജു­­­ഡീ­­­ഷ്യൽ നി­­­യമന കമ്മി­­­ഷൻ നി­­­യമം റദ്ദാ­­­ക്കി­­­യ അഞ്ചംഗ ഭരണഘടന ബെ­­­ഞ്ചി­­­ലും അദ്ദേ­­­ഹം അംഗമാ­­­യി­­­രു­­­ന്നു­­­. വേ­­­റി­­­ട്ട അഭി­­­പ്രാ­­­യങ്ങളു­­­ടെ­­­ പേ­­­രിൽ ഒട്ടേ­­­റെ­­­ ഉന്നതർ ചെ­­­ലമേ­­­ശ്വറെ­­­ അനു­­­മോ­­­ദി­­­ച്ചി­­­രു­­­ന്നു­­­. വി­­­വരസാ­­­ങ്കേ­­­തി­­­കത നി­­­യമത്തി­­­ലെ­­­ വി­­­വാ­­­ദ വകു­­­പ്പാ­­­യ 66 എ റദ്ദാ­­­ക്കി­­­യ ബെ­­­ഞ്ചി­­­ലും പങ്കാ­­­ളി­­­യാ­­­യി­­­രു­­­ന്നു­­­.

1953 ജൂൺ 23 ന് ആന്ധ്രപ്രദേ­­­ശി­­­ലെ­­­ കൃ­­­ഷ്ണ ജി­­­ല്ലയി­­­ലാണ് ചെ­­­ലമേ­­­ശ്വർ ജനി­­­ച്ചത്. മച്ചി­­­ലി­­­പ്പട്ടണത്തെ­­­ ഹി­­­ന്ദു­­­ ഹൈ­­­സ്കൂ­­­ളി­­­ലും ചെ­­­ന്നൈ­­­ ലൊ­­­യോ­­­ള കോ­­­ളേ­­­ജി­­­ലു­­­മാ­­­യി­­­രു­­­ന്നു­­­ വി­­­ദ്യാ­­­ഭ്യാ­­­സം. ഫി­­­സി­­­ക്സ് ബി­­­രു­­­ദം ലഭി­­­ച്ച ശേ­­­ഷം ആന്ധ്ര സർ­­വകലാ­­­ശാ­­­ലയിൽ നി­­­ന്ന് നി­­­യമത്തി­­­ലും ബി­­­രു­­­ദം നേ­­­ടി­­­. 1995 ൽ സീ­­­നി­­­യർ കോ­­­ൺ­­സലാ­­­യി­­­. അതേ­­­വർ­­ഷം ഒക്ടോ­­­ബറിൽ ആന്ധ്രാ­­­ പ്രദേ­­­ശി­­­ലെ­­­ അഡീ­­­ഷണൽ അഡ്വക്കേ­­­റ്റ് ജനറലാ­­­യി­­­. 1997 ജൂ­­­ണിൽ അന്ധ്രാ­­­പ്രദേശ് ഹൈ­­­ക്കോ­­­ടതി­­­യിൽ അഡീ­­­ഷണൽ ജഡ്ജി­­­യും പി­­­ന്നീട് ജഡ്ജി­­­യു­­­മാ­­­യി­­­. ഗു­­­വാ­­­ഹാ­­­ട്ടി­­­, കേ­­­രള എന്നീ­­­ ഹൈ­­­ക്കോ­­­ടതി­­­കളി­­­ലും പ്രവർ­­ത്തി­­­ച്ചു­­­. 2010 മാ­­­ർ­­ച്ച് 17ന് കേ­­­രള ഹൈ­­­ക്കോ­­­ടതി­­­ ചീഫ് ജസ്റ്റി­­­സാ­­­യി­­­. പി­­­ന്നീട് 2011 ഒക്ടോ­­­ബർ 10ന് സു­­­പ്രീം കോ­­­ടതി­­­ ജഡ്ജി­­­യാ­­­യി­­­ നി­­­യമി­­­തനാ­­­വു­­­കയാ­­­യി­­­രു­­­ന്നു­­­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed