അന്താ­രാ­ഷ്ട്ര യോ­ഗാ­ദി­നം ബഹ്‌റൈ­നി­ലും ആചരി­ച്ചു­


മനാ­മ : അന്താ­രാ­ഷ്ട്ര യോ­ഗാ­ദി­നത്തോട് അനു­ബന്ധി­ച്ച് വി­വി­ധ സംഘടനകളു­ടെ­ ആഭി­മു­ഖ്യത്തിൽ നി­രവധി­ പരി­പാ­ടി­കളോ­ടെ­ യോ­ഗാ­ദി­നം ആചരി­ച്ചു­. ഇന്ത്യൻ എംബസി­യും യൂ­ത്ത്- സ്പോ­ർ­ട്സ് വി­ഭാ­ഗത്തി­ന്റെ­യും സംയു­ക്താ­ഭി­മു­ഖ്യത്തിൽ ഇസാ­ ടൗ­ണി­ലെ­ സ്പോ­ർ­ട്സ് സി­റ്റി­യിൽ യോ­ഗാ­ദി­നം ആചരി­ച്ചു­. യോ­ഗ തെ­റാ­പ്പി­ സ്പെ­ഷ്യലി­സ്റ്റ് ഫാ­ത്തി­മ അൽ മൻ­സൂ­റി­ യോ­ഗയു­ടെ­ പ്രാ­ധാ­ന്യത്തെ­ കു­റി­ച്ച് വി­ശദീ­കരി­ച്ചു­. നി­രവധി­ പേർ പങ്കെ­ടു­ത്ത പരി­പാ­ടി­യിൽ സാ­മൂ­ഹി­ക സാംസ്‌കാ­രി­ക രംഗത്തെ­ പ്രമു­ഖർ പങ്കെ­ടു­ത്തു­. പരി­പാ­ടി­യിൽ ലളി­തമാ­യ യോ­ഗമു­റകളു­ടെ­ പരി­ശീ­ലനവും, യോ­ഗ അഭ്യസി­ക്കു­ന്നതി­നാ­വശ്യമാ­യ മാ­ർ­ഗനി­ർ­ദേ­ശങ്ങളും നൽ­കി­. പ്രവേ­ശനം സൗ­ജന്യമാ­യി­രു­ന്നു­. ഇന്ത്യൻ അംബാ­സി­ഡർ അലോക് കു­മാർ സി­ൻ­ഹ, ബഹ്റൈ­നി­ലെ­ വി­വി­ധ സംഘടനകളു­ടെ­ പ്രതി­നി­ധി­കൾ, ഐ.സി­.ആർ.എഫ് അംഗങ്ങൾ തു­ടങ്ങി­ നി­രവധി­ പേർ പങ്കെ­ടു­ത്തു­.

കൂ­ടാ­തെ­ ഉമൽ­ഹസത്തിൽ പ്രവർ­ത്തി­ക്കു­ന്ന ബഹ്റൈൻ മെ­ഡി­റ്റേ­ഷൻ സെ­ന്ററി­ന്റെ­ ആഭി­മു­ഖ്യത്തിൽ ‘യോ­ഗ ദ ജേ­ർ­ണി­ ഓഫ് ദ സെ­ൽ­ഫ് ത്രു­ ദ സെ­ൽ­ഫ് ടു­ ദ സെ­ൽ­ഫ്’ എന്ന തലക്കെ­ട്ടിൽ സെ­മി­നാർ സംഘടി­പ്പി­ച്ചു­. യോ­ഗയി­ലൂ­ടെ­ ശരീ­രത്തി­ന്റെ­യും മനസി­ന്റെ­യും സന്തു­ലി­താ­വസ്ഥ എങ്ങി­നെ­ നി­ലനി­ർ­ത്താ­മെ­ന്നതി­നെ­ കു­റി­ച്ചു­ള്ള കൂ­ടു­തൽ വി­വരങ്ങൾ പങ്കു­വെ­യ്ക്കു­കയാണ് ഇത്തരം പരി­പാ­ടി­കൾ സംഘടി­പ്പി­ക്കു­ന്നതി­ലൂ­ടെ­ ലക്ഷ്യമി­ടു­ന്നതെ­ന്ന് വി­വി­ധ യോ­ഗാ­പരി­ശീ­ലകരു­ടെ­ നേ­തൃ­ത്വത്തിൽ നടന്ന യോ­ഗാ­ദി­നാ­ചരണത്തിൽ യോ­ഗ അദ്ധ്യാ­പകർ വി­ശദീ­കരി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed