ആർക്കോം 94 ശതമാനം ജീവനക്കാരെ ഒഴിവാക്കി

മുംബൈ : അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർക്കോം) 94 ശതമാനം ജീവനക്കാരെ ഒഴിവാക്കി. 52,000 ജീവനക്കാരുണ്ടായിരുന്ന ആർക്കോമിൽ ഇപ്പോൾ 3,400 ജീവനക്കാർ മാത്രമാണുള്ളത്.
കന്പനി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച 2008-10 കാലയിളവിൽ ജീവനക്കാരായുണ്ടായിരുന്നത് 52,000 പേരായിരുന്നു. ബി.എസ്.ഇ ഫയലിംഗിലാണ് ആർക്കോം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 45,000 കോടി രൂപയാണ് ആർക്കോമിന്റെ ഇപ്പോഴത്തെ കടബാധ്യത. ഇതേത്തുടർന്നാണ്, ജനുവരിയിൽ തങ്ങളുടെ മൊബൈൽ സേവനങ്ങൾ കന്പനി അടച്ചുപൂട്ടിയത്. എന്നാൽ വിവിധ കന്പനികൾക്ക് ബിസിനസ് ടു ബിസിനസ് (ബി.ടു.ബി) സേവനങ്ങൾ നൽകുന്നത് കന്പനി തുടരുന്നുണ്ട്.