പാക് ആക്രമണം : ഈദ് ആഘോഷങ്ങൾ റദ്ദാക്കി വഖാഫ് ബോർഡ്
ലഖ്നൗ : വിശുദ്ധ റംസാൻ നാളുകളിൽ ഇന്ത്യൻ സൈന്യത്തിന് മേൽ പാകിസ്ഥാന് നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഈദ് ആഘോഷങ്ങൾ ഉപേക്ഷിക്കാൻ ഉത്തർപ്രദേശ് ഷിയാ ജനറൽ വഖാഫ് ബോർഡിന്റെ നിർദ്ദേശം. പാക് പതാക കത്തിക്കുമെന്നും ബോർഡ് പറഞ്ഞു. കഴിഞ്ഞ ദിവസം പെരുന്നാൾ ആഘോഷിക്കുവാൻ പോയ ഔറംഗസേബ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു ഇതേത്തുടർന്നാണ് തീരുമാനം. വടക്കേ ഇന്ത്യയിൽ ഇന്നാണ് ഈദുൾ ഫിത്തർ. വെടിവയ്പിന് പ്രതിഷേധമായി പാക്ക് പതാക കത്തിക്കുമെന്നും സംഘടനാ വക്താക്കൾ വ്യക്തമാക്കി. ഷോപ്പിയാനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈദ് ആഘോഷങ്ങളുടെ ഭാഗമായി അവധിയെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. ഹിസ്ബുൾ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടർമാരിലൊരാളായിരുന്ന സമീർ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തിൽ ഉൾപ്പെട്ട സൈനികനാണ് ഔറംഗസീബ്. പുൽവാമയ്ക്ക് സമീപമുള്ള ഗുസ്സൂവിൽ നിന്നാണ് വെടിയുണ്ട തറച്ച നിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റൈസിംഗ് കാശ്മീർ എഡിറ്റർ ഷുജാത് ബുഖാരിയേയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

