പ്രസാദം കഴിച്ച രണ്ട് സ്ത്രീകൾ മരിച്ചു
കോയന്പത്തൂർ : മേട്ടുപ്പാളയത്തെ സെൽവമുത്തു മാരിയമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു പേർ മരിച്ചു. 30 പേർ ദേഹാസ്വാസ്ഥ്യം കാരണം മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാവിത്രി,ലോകനായകി, എന്നിവരാണ് വെള്ളിയാഴ്ച്ച രാവിലെ മരിച്ചത്. മറ്റുള്ളവരുടെ ആരോഗ്യം മെച്ചപ്പെട്ട് വരുന്നതായി പോലീസ് അറിയിച്ചു. സെൽവമുത്തു മാരിയമ്മ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. ഇവർക്കൊപ്പം രണ്ട് കുട്ടികളെയും മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മേട്ടുപ്പാളയത്ത് നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. പ്രസാദം കഴിച്ച ഉടൻ ഇവർക്ക് തളർച്ചയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച് പാചകം ചെയ്‌തതാവാം അപകടത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

