ആവശ്യമെ­ങ്കിൽ പരീ­ക്കറെ­ വി­ദഗ്ദ്ധ ചി­കി­ത്സയ്ക്ക് അമേ­രി­ക്കയി­ലേ­ക്ക് കൊ­ണ്ടു­പോ­കും


പനാജി : മുംൈബ ലീലാവാതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറെ ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകും. ഗോവൻ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ മൈക്കൽ ലോബോയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ ഗോവയ്ക്ക് ആവശ്യമുണ്ടെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാൻക്രിയാസ് ഗ്രന്ഥിയിൽ വന്ന തകരാറ് മൂലം ഫെബ്രുവരി 15നാണ് പരീക്കറെ മുംൈബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് കിംവദന്തികൾ പരക്കാൻ തുടങ്ങി. എന്നാൽ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പരീക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിനെ തുടർന്ന് അജ്ഞാതരായ ആളുകൾക്കെതിരെ രണ്ട് പൊലീസ് പരാതികൾ നിലവിലുണ്ട്. തന്റെ പേര് ഉപയോഗിച്ച് മുഖ്യമന്ത്രിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നായിരുന്നു ബി.ജെ.പി പ്രവർത്തകന്റെ പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed