അമേരിക്കയിൽ‍ തോക്ക് വാങ്ങുന്നവർക്ക് ട്രംപ് ഭരണകൂടം സാഹചര്യ പരിശോധന കർശനമാക്കി


വാഷിംഗ്ടൺ : അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിനെ തുടർ‍ന്ന് 17 വിദ്യാർ‍ത്ഥികൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തോക്ക് വാങ്ങുന്നവരുടെ സാഹചര്യം കൂടി പരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

നിലവിലുള്ള പരിശോധനയ്ക്ക് പുറമെയായിരിക്കും സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡണ്ട് ട്രംപ് ചർച്ച നടത്തിയതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കി. 

കാമുകിയുമായുണ്ടായ പ്രശ്നത്തിന്‍റെ പേരിൽ ഫ്ളോറിഡയിലെ പാർക്ക്ലാൻഡിലുള്ള മർജൊറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നിന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിലാണ് കുട്ടികളടക്കം 17 പേർ മരിച്ചത്. ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് തോക്കുനിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഭരണകൂടം ചർച്ച ചെയ്യുന്നത്.

രാജ്യത്ത് കർശനമായ തോക്കുനിയമം കൊണ്ടു വരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നിൽ രണ്ട് അമേരിക്കക്കാരുമെന്ന് മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവെയിൽ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരും എ.ആർ 15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed