ഏഴ് വയസു­കാ­രി­യെ­ പീ­ഡി­പ്പി­ച്ച് കൊ­ന്ന കേസ് : എഞ്ചി­നീ­യറെ­ വധശി­ക്ഷയക്ക് വി­ധി­ച്ചു­


ചെന്നൈ : വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ എഞ്ചിനീയറെ വധശിക്ഷയക്ക് വിധിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ കോടതിയാണ് 23കാരനായ തഷ്വന്തിനെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചത്. ഇത് കൂടാതെ 31 വർഷത്തെ തടവ് ശിക്ഷയും പ്രതി അനുഭവിക്കണം.

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ചെന്നൈ മുഗളിവാക്കത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന ഹാസിനിയെന്ന പെൺകുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികൾക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ അയൽവാസിയായ തഷ്വന്ത് ഒരു ബാഗുമായി പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. സംശയം തോന്നിയ പൊലീസ് തഷ്വന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്.

അടുത്തിടെ വാങ്ങിയ ഒരു വളർത്തു നായയെ കാട്ടി കുട്ടിയെ വശത്താക്കിയ തഷ്വന്ത് വീട്ടിലെത്തിച്ച് ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ബാഗിലാക്കി പുറത്ത് കൊണ്ട് പോയി കത്തിച്ചു. എന്നാൽ ദൃകസാക്ഷികളില്ലാതിരുന്ന കേസ് തെളിയിക്കുക പ്രോസിക്യൂഷന് മുന്നിൽ ദുഷകരമായിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ നിന്നും ലഭിച്ച സ്രവം തഷ്വന്തിന്റേത് തന്നെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. കൂടാതെ കുട്ടിയുടെ ആഭരണങ്ങൾ ഇയാളുടെ ബാത്ത്റൂമിൽ നിന്നും കണ്ടെടുക്കുകയും ചെയതു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed