ബീഫ് കഴി­ക്കാൻ ഇഷ്ടമു­ണ്ടെ­ങ്കിൽ നി­ങ്ങൾ കഴി­ച്ചോ­ളു­: വെ­ങ്കയ്യ നാ­യി­ഡു­


മുംൈബ : രാജ്യത്ത് വിവാദമായി നിലനിൽക്കുന്ന ബീഫ് വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി. കഴിക്കാൻ ഇഷ്ടമുള്ളവർ ബീഫ് കഴിച്ചോളൂ. പക്ഷേ എന്തിനാണ് അത് ഒരു ആഘോഷമാക്കി മാറ്റുന്നതെന്ന് ഉപരാഷ്ട്രപതി ചോദിച്ചു. ഒരു കോളേജ് വാർഷികാഘോഷം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾക്ക് ബീഫ് കഴിക്കാൻ ഇഷ്ടമുണ്ടെങ്കിൽ നിങ്ങൾ കഴിച്ചോളു. പക്ഷേ അത് ഉത്സവം പോലെ കൊണ്ടാടേണ്ട ആവശ്യം ഇല്ല. ചുംബനം സമരം പോലെ എല്ലാവരും ഇതും ആഘോഷിക്കുകയാണ്. ചുംബന സമരവും ഇതുപോലെ തന്നെയായിരുന്നു. നിങ്ങൾക്ക് ചുംബിക്കണമെങ്കിൽ ചുബിക്കാം. പക്ഷേ എന്തിനാണ് അത് ആഘോഷമാക്കുന്നത് വെങ്കയ്യ നായിഡു പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിൽ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾ ക്യാന്പസിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതിന് മുൻപ് ബീഫ് വിഷയത്തിൽ വെങ്കയ്യ നായിഡു പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണെന്നും അതുകൊണ്ട് തന്നോട് എന്ത് കഴിക്കേണ്ട എന്ത് കഴിക്കണം എന്ന് ആരും പറയാറില്ലെന്ന് നായിഡു പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed