കെ എസ് സി എ മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു.
മനാമ:കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷന്റെ അംഗങ്ങൾ ഗുദൈബിയിലെ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ആസ്ഥാനത്ത് മെന്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷന്റെ സജീവ അംഗങ്ങളായ എം.എസ്.ആർ പിള്ള, വിജയൻപിള്ള, കെ.പി ശ്രീഹരി എന്നിവരെയും ബഹ്‌റൈൻ സയൻസ് ഇന്ത്യാ ഫോറം നടത്തിയ ശാസ്ത്ര പ്രതിഭാപരീക്ഷയിൽ വിജയിച്ച അസോസിയേഷൻ അംഗങ്ങളായ ശാസ്ത്ര പ്രതിഭകൾ മാസ്റ്റർ രോഹിത് രാജ്, മാസ്റ്റർ ശിവഹരി പ്രകാശ് ബാബു എന്നിവരെയും അസോസിയേഷൻ ഭരണസമിതി ആദരിച്ചു. ഫെബ്രുവരി 9ന് വിപുലമായ പരിപാടികളോടെ മന്നം ജയന്തി ആഘോഷ പരിപാടികളും, മന്നം പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുമെന്നും ചടങ്ങിൽ സിനിമാ സംവിധായകൻ മേജർ രവി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും, പ്രസിഡണ്ട് പന്പാവാസൻ നായർ, ജനറൽ സെക്രട്ടറി മനോജ്‌കുമാർ എന്നിവർ അറിയിച്ചു.

