മാ­പ്പ്­ പറഞ്ഞ് അനന്ത് കു­മാർ ഹെ­ഗ്ഡെ­ ­


ന്യൂഡൽഹി : ഭരണഘടനയെക്കുറിച്ചുളള വിവാദ പരാമർശത്തിൽ കേന്ദ്രസഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ മാപ്പു പറഞ്ഞു. ലോക്സഭയിലാണ് മന്ത്രി മാപ്പു പറഞ്ഞത്. ഇന്ത്യൻ പൗരനെന്ന നിലയിൽ ഭരണഘട നയ്ക്കെതിരെ പോകാൻ സാധിക്കില്ല. ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്തബന്ധത്തിന്‍റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവർക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാൻ കഴിയാത്തവരാണെന്നുമായിരുന്നു ഹെഗ്ഡെയുടെ പരാമർശം. കർണാടകയിലെ യെൽ‍ബുർ‍ഗയിൽ നടന്ന പരിപാടിക്കിടെയാണ് ഹെഗ്ഡെ വിവാദ പ്രസ്താവന നടത്തിയത്. ഇക്കാര്യം ചർച്ച ചെയ്യണമെന്നും ഹെഗ്ഡെ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. ഭരണഘടനയാണ് പരമോന്നതം.താൻ ഭരണഘടനയെ ബഹുമാനിക്കുന്നു എന്നും ഹെഗ്ഡെ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed