ഓപ്പോ എഫ് ഫൈവ് ക്യാമറ ഫോൺ പുറത്തിറക്കി

മുംബൈ : ഓപ്പോ ക്യാമറ ഫോൺ ഓപ്പോ എഫ് ഫൈവ് എന്ന തങ്ങളുടെ ആദ്യ ഫുൾ എച്ച്.ഡി, ഫുൾ സ്ക്രീൻ ഡിസ്പ്ലേ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ഓപ്പോയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളായ സിദ്ധാർഥ് മൽഹോത്ര മുബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് എഫ് ഫൈവ് ഇന്ത്യൻ വിപണിയിൽ ഇറക്കിയത്.
ഇന്ത്യൻ ഉപയോക്താക്കൾക്ക് മികവുറ്റ ഫോട്ടോഗ്രാഫിയും സെൽഫി അനുഭവവും നൽകുന്നതിലാണ് തങ്ങൾ ശ്രദ്ധിക്കുന്നതെന്ന് ഓപ്പോഇന്ത്യയുടെ പ്രസിഡണ്ടും ഗ്ലോബൽ വൈസ് പ്രസിഡണ്ടുമായ സ്കൈലി പറഞ്ഞു. സെൽഫി എക്സ്പെർട്ട് എഫ് സീരീസ് വഴി ഇന്ത്യൻ സെൽഫി വിപണിയിൽ മുന്നിട്ടു നിൽക്കുന്ന തങ്ങൾക്ക് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ആദ്യമായിഎ.ഐ ബ്യൂട്ടി ടെക്നോളജി ലഭ്യമാക്കുന്ന എഫ് ഫൈവിന്‍റെ അവതരണത്തോടെ വിപണിയിൽ ഏറെമുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എഐ ബ്യൂട്ടി ടെക്നോളജി അവതരിപ്പിക്കുന്ന മോഡലാണ് എഫ് ഫൈവ് ഒരു സെൽഫി ചിത്രത്തിലുള്ള ആളുകൾക്ക് സവിശേഷമായ ഭംഗി പകരുന്നതിനായി രൂപം നൽകിയ സാങ്കേതികവിദ്യയാണ് ഇത്. ഓപ്പോ എഫ് ഫൈവിന് 20 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിലും മികച്ച ചിത്രങ്ങൾ ലഭിക്കും. 16 മെഗാ പിക്സൽ ഉള്ള റിയർ ക്യാമറ പകൽ സമയത്തും, രാത്രിയിലും മികച്ച ചിത്രങ്ങൾ നൽകും. ഇരുണ്ട ചുറ്റുപാടിൽ തെളിച്ചവും കൂടുതൽ സൂക്ഷ്മവുമായ ചിത്രങ്ങൾ നൽകുന്നതാണ് ഈ കാമറ.
എഫ് ഫൈവിന്‍റെ വളഞ്ഞ ബോഡി കൈകകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുകയും ലളിതവും ആകർഷകവുമായകാഴ്ച നൽകുകയും ചെയ്യും.ഫേഷ്യൽ അൺലോക്ക് സംവിധാനത്തോടെയാണ് എഫ് ഫൈവ് വരുന്നത്. പുതിയ ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഇതിന്‍റെ ഉപയോക്താവിനെ തിരിച്ചറിയുകയും ഫോൺ അൺലോക്ക് ചെയ്യുകയും ചെയ്യും. ഉപയോക്താവിന് ഫിംഗർപ്രിന്‍റ്് അൺലോക്ക് സംവിധാനവും ഉപയോഗിക്കാം. 3200 എഎച്ച് ആണ് ബാറ്ററിയുടെ ശേഷി. 19,990 രൂപ വിലയുള്ള എഫ് ഫൈവ് ഈ മാസം ഒന്പതിന് വിൽപന ആരംഭിക്കും. ഓൺലൈനായും ഓഫ്ലൈനായുംലഭ്യമാകും. എഫ് ഫൈവ് ആറ് ജി.ബി എഡിഷൻ, എഫ് ഫൈവ് യൂത്ത് എന്നീ മറ്റ് രണ്ട് മോഡലുകളും ഇതിനൊടൊപ്പം പുറത്തിറക്കുന്നുണ്ട്.