ഗുര്‍മീത് താമസിച്ചിരുന്ന ആശ്രമത്തിൽ 600 മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി

ചണ്ഡിഗഡ് : മാനഭംഗക്കേസില്‍ 20 വർഷത്തെ തടവുശിക്ഷ ലഭിച്ച ഗുര്‍മീത് റാം റഹിം സിങ് താമസിച്ചിരുന്ന ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തിൽ വൻ അസ്ഥികൂട ശേഖരം. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ 600 മനുഷ്യരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണു റാം റഹിമിന്‍റെ അനുയായികൾ പറയുന്നത്.
ദേര മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ. പി.ആർ. നയിൻ, പ്രത്യേക അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്, ആശ്രമ വളപ്പിൽ നിരവധി പേരെ അടക്കം ചെയ്തിട്ടുണ്ടെന്നാണ്. തുടർന്നുള്ള പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തത്. ആശ്രമത്തില്‍ വച്ച് മാനഭംഗത്തിന് ഇരയായവരുടേതോ കൊല്ലപ്പെട്ടവരുടേതോ ആകാം അസ്ഥികൂടങ്ങൾ എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കാര്യങ്ങൾക്ക് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് കൂടുതൽ അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.