ധോണിയെ പത്മഭൂഷണ് ശുപാർശ ചെയ്തു

മുംബൈ : ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് ശുപാർശ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. പത്മ പുരസ്കാരങ്ങൾക്ക് ഇത്തവണ, ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്ന ഏക പേര് ധോണിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. രാജീവ് ഗാന്ധി ഖേൽരത്‌ന, പത്മ ശ്രീ, അർജുന പുരസ്കാരങ്ങൾ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോണി മാറും.