ബി.ജെ.പി എം.പി മഹന്ദ് ചന്ദ്നാഥ് അന്തരിച്ചു

ന്യൂഡൽഹി : ബിജെപി എം.പി മഹന്ദ് ചന്ദ്നാഥ് (61) അന്തരിച്ചു. അർബുദത്തെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയായിരുന്നു അന്തരിച്ചത്. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള എം.പിയാണ് മഹന്ദ്. 2014ൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയാണ് മഹന്ദ് പാർലമെന്‍റിലേക്ക് വിജയിച്ചത്. മഹന്ദിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.