യോ​ഗി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ​ശേ​ഷം യു​.പി​യി​ൽ ന​ട​ന്ന​ത് 420 ഏ​റ്റു​മു​ട്ട​ലു​ക​ൾ


പാറ്റ്ന : യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയശേഷം ഉത്തർപ്രദേശിൽ പോലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകളെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശ് ഡി.ജി.പിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ആറ് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ 10 പേർ കൊല്ലപ്പെട്ടത് കഴിഞ്ഞ 48 ദിവസങ്ങൾക്കുള്ളിലാണ്. ചിത്രകൂടിൽ അക്രമിസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.

മാർച്ച് 20 മുതൽ സപ്തംബർ 14 വരെ നടന്ന ഏറ്റുമുട്ടലുകളിൽ 88 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പോലീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായാണ് ഈ ഏറ്റുമുട്ടൽ കൊലകളെന്ന തരത്തിലാണ്  ഡി.ജി.പി ആസ്ഥാനത്തെ പി.ആർ.ഒയുടെ ചുമതലയുള്ള ഹരി റാം ശർമ്മ പുറത്തുവിട്ട ട്വീറ്റ്. ഇതിനെതിരെ വ്യാപകമായി വിമർശനമുയരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed