മഹാ­രാ­ഷ്ട്രയിൽ ഗോ­സംരക്ഷകർ­ക്ക് നേ­രെ­ ആക്രമണം


മഹാരാഷ്ട്ര : പശുക്കളുമായി പോയ വാഹനം തടഞ്ഞ ഗോസംരക്ഷകരെ ആൾക്കൂട്ടം ആക്രമിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ ഷിഗോഡ പോലീസ് േസ്റ്റഷൻ പരിധിയിലാണ് സംഭവം. അനധികൃതമായി പശുക്കളെ കശാപ്പുചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് പോലീസിനൊപ്പം ട്രക്ക് തടഞ്ഞ ഗോ സംരക്ഷകരെയാണ് മർദ്ദിച്ചത്. സംഭവത്തിൽ ഏഴ് ഗോ സംരക്ഷകർക്ക് പരിക്കേറ്റതായും 30 പേരെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് പറഞ്ഞു. ഗോ സംരക്ഷകരിൽ പെട്ട ശിവശങ്കർ രാജേന്ദ്ര സ്വാമിയെന്ന ആളാണ് സംഭവം പൊലീസിൽ അറിയിച്ചത്.

വാഹന ഉടമയേയും ഡ്രൈവറേയും അറസ്റ്റു ചെയ്തു.10 കാളകളും രണ്ടു പശുക്കളുമാണു വാഹനത്തിലുണ്ടായിരുന്നത്. അവയെ വാഹനത്തിൽ നിന്നിറക്കി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു സംഘം ആയുധങ്ങളുമായി എത്തി ഇവരെ ആക്രമിച്ചത്. കല്ലുകളും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമികൾക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed