ട്രെ­യിൻ അപകടം: 3 വർ­ഷത്തി­നു­ള്ളിൽ ജീ­വൻ നഷ്ടപ്പെ­ട്ടത് 333 പേ­ർ­ക്ക്


ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 206 ട്രെയിൻ അപകടങ്ങളിലായി 333 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. മുൻ വർഷങ്ങളിലേതിനേക്കാൾ ഇത് വളരെകൂടുതലാണെന്നും മന്ത്രി അറിയിച്ചു. 2014−15 വർഷത്തിൽ 135 ട്രെയിൻ അപകടങ്ങളും 2015−16ൽ 107 അപകടങ്ങളും 2016−17ൽ 104 അപകടങ്ങളുമാണ് ഉണ്ടായത്. 2013ൽ 53 അപകടങ്ങൾ സംഭവിച്ചിടത്ത് നിന്നാണ് അപകടത്തിന്‍റെ തോത് ഇത്രകണ്ട് വർദ്ധിച്ചതെന്നും സുരേഷ് പ്രഭു അറിയിച്ചു.  നിരന്തരമുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ കുറക്കണമെങ്കിൽ അത്യന്താധൂനികത സംവിധാനങ്ങൾ റെയിൽവേയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed