ജിയോ ഫോൺ : റിലയൻസിന്റെ ഓഹരി മൂല്യം 1.81% ഉയർന്നു


മുംബൈ : റിലയൻസിന്റെ ജിയോ ഫോൺ പ്രഖ്യാപനത്തോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ മൂല്യം 1.81% ഉയർന്നു. പ്രഖ്യാപനം നടന്നതിനു പിന്നാലെ മുംബൈ ട്രേഡിങ്ങിങ്ങിൽ റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം 1,556.45 ആയി വർധിച്ചു.

ഭാരതി എയർടെല്ലിന്റെ ഓഹരികളിൽ 3.53 ശതമാനത്തിന്റെ കുറവുണ്ടായി. 405 രൂപയാണ് ഭാരതി എയർടെല്ലിന്റെ ഓഹരി മൂല്യം. ഐഡിയ സെല്ലുലാറിന്റെ ഓഹരിയിൽ 5.63% കുറവുണ്ടായി. 88.35 രൂപയാണ് ഐഡിയയുടെ ഓഹരി മൂല്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed