ബസ്സ് അപകടത്തിൽ 30 മരണം
ഷിംല : ഹിമാചൽപ്രദേശിലെ രാംപുരിൽ സ്വകാര്യ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേർ മരിച്ചു. ഇന്ന് രാവിലെ 9.15 നായിരുന്നു അപകടം. 40തോളം വരുന്ന യാത്രക്കാരുമായി കിണോറിൽ നിന്ന് സോളനിലേയ്ക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത −5ൽ രാംപൂരിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

