കേരള ബിജെപിക്കെതിരെ 5.6 കോടിയുടെ കോഴയാരോപണം
ന്യൂഡൽഹി: കേരള ബിജെപിയിലെ നേതാക്കൾ മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭ സ്തംഭിച്ചു. എം.ബി.രാജേഷ് എംപി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധം ആരംഭിച്ചു, പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഡൽഹിയിലേക്കു ഈ പണം കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്.

