ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി പറയുന്നത് മാറ്റിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത് ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്നാണ്. തെളിവെടുപ്പ് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാംകുമാറിന്റെ വാദം. കേസിലെ നിർണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

