പുതിയ രാഷ്ട്രപതിയെ ഇന്ന് അറിയാം


രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം ഇന്നു വൈകിട്ട് അഞ്ചോടെ പ്രഖ്യാപിക്കും. എൻഡിഎയുടെ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു ജയമുറപ്പിക്കുംവിധം മുന്നണിക്കു പുറത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. മൂന്നിൽ രണ്ടിനടുത്ത ഭൂരിപക്ഷമാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. ലോക്സഭാ മുൻ സ്പീക്കർ മീരാകുമാർ ആണു പ്രതിപക്ഷ സ്ഥാനാർഥി. വോട്ടെണ്ണൽ രാവിലെ 11നു പാർലമെന്റ് മന്ദിരത്തിൽ ആരംഭിച്ചു. പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണും.

776 എംപിമാരും 4120 എംഎൽഎമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടർമാർ. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ, ഏകദേശം 99%. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്. അതേസമയം, ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed