പുൽവാമയിലെ ഏറ്റുമുട്ടൽ: തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദയെന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സുരക്ഷസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
തീവ്രാദികള്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്സുരക്ഷസേന എത്തി വളയുകയായിരുന്നു. സി.ആര്‍.പി.എഫ് 130 ബറ്റാലിയന്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, സെപ്ഷ്യല്‍ ഒാപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ നേതൃത്ത്വത്തിലാണ് തീവ്രവാദിക്കള്‍ക്കെതിരെ വെടിവെപ്പ് നടത്തിയത്.
ഒളിച്ചിരിക്കുന്ന മറ്റ് തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണ്തങ്ങളെന്ന് അവന്തിപോര എസ്.പി മുഹമദ് സെയ്ദ് പറഞ്ഞു.