സ്‌കൂളിന്റെ മൂത്രപുരയില്‍ യുവാവ് മരിച്ചനിലയിൽ


കൊട്ടാരക്കര: സ്‌കൂളിന്റെ മൂത്രപുരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സരസ്വതി ഭവനത്തില്‍ സുരേന്ദ്രന്റെ മകന്‍ സുബീഷ് (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് മൂത്രപുരയില്‍ യുവാവ് തൂങ്ങി നില്‍ക്കുന്ന വിവരം അധ്യാപകരേയും നാട്ടുകാരേയും അറിയിക്കുന്നത്. പൊലിസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ചൊവ്വാഴ്ച വെട്ടിക്കവല ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു. സുബീഷും ഉത്സവം കാണാനെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വലിയ ഉയരമില്ലാത്ത കുളിമുറിയില്‍ തൂങ്ങിമരിച്ചത് എങ്ങനെയാണന്നാണ് പൊലിസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ദൂരുഹതയുണ്ടന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed