ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി സി-37 ബഹിരാകാശ വാഹനം വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് പി.എസ്.എല്‍.വി സി-37 ബഹിരാകാശ വാഹനം പുറപ്പെട്ടത്.
തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടായിരുന്നത്. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം.