കാര്യവട്ടം ക്യാംപസിൽ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.