വി­ദ്യാ­ധരൻ മാ­സ്റ്റർ ഒരു­ക്കു­ന്ന ഹാ­ർ­ട്ട് ബീ­റ്റ്‌സ് ഫെ­ബ്രു­വരി­ 17ന്


മനാമ : പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത പരിപാടിയായ ഹാർട്ട് ബീറ്റ്‌സ് ഫെബ്രുവരി 17ന് ഇന്ത്യൻ ക്ലബ്ബിൽ െവച്ച് നടക്കും. റൂം 32 ഈവന്റ്സ്, ഫോർ പി.എം ന്യൂസിന്റെയും ഇന്ത്യൻ ക്ലബ്ബിന്റെയും  സഹകരണത്തോടെയാണ് ഈ കലാവിരുന്ന് ഒരുക്കുന്നത്. പിന്നണി ഗായിക ഹേമ, സ്റ്റാർ സിംഗർ ഫെയിം ശ്രുതി നാഥ്‌, രാജീവ് വെള്ളിക്കോത്ത് എന്നിവർ ഗാനങ്ങൾ ആലപിക്കും. മെലഡിക്ക് പ്രാധാന്യം നൽകികൊണ്ട് വിദ്യാധരൻ മാഷിന്റെ തിരഞ്ഞെടുത്ത പാട്ടുകൾക്കൊപ്പം മലയാളം ഹിന്ദി തമിഴ് ചലച്ചിത്രങ്ങളിലെ പുതിയതും പഴയതുമായ ഗാനങ്ങളും ഹാർട്ട് ബീറ്റ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. വൈകീട്ട് 7:30 മുതൽ ആരംഭിക്കുന്ന പരിപാടി പൂർണ്ണമായും ലൈവ് ഓർക്കസ്ട്രയുടെ പിന്നണിയോടെയാണ് വേദിയിലെത്തുക. പ്രശസ്ത ഓടക്കുഴൽ വാദകൻ ഹരിനാരായണൻ ഈ പരിപാടിയിൽ സംബന്ധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed