ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്യുന്നയാൾ പിടിയിൽ


അലഹബാദ്:ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയിൽ. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

സംഭവ സ്ഥലത്ത് നടന്ന മുഹറം മജ്‌ലിസിലിൽ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മറ്റു സ്ത്രീകൾ ബുർഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാൾ പുരുഷനാണെന്ന് വ്യക്തമായത്. തുടർന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ഇയാളെ ൈകകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

 ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിെൻറ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed