ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 മരണം

ഭുവനേശ്വര്‍: ഒറീസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭദ്രക്, ബല്‍സോര്‍, കിയോഞ്ചര്‍, നയാഗഡ്, മയൂര്‍ഭഞ്ച്, ജജ്പൂര്‍, കേന്ദ്രപുര ജില്ലകളിലുള്ളവരാണ് മരിച്ചത്. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. വയലില്‍ ജോലി ചെയ്യുന്നവരെയാണ് ദുരന്തം ഏറെയും ബാധിച്ചത്.