വെള്ളത്തിനായുള്ള യാത്രയിൽ പന്ത്രണ്ടുകാരി മരിച്ചു

മഹാരാഷ്‌ട്രാ: കടുത്ത ചൂടിനെ തുടര്‍ന്ന് പന്ത്രണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. മറാത്തവാഡയിലെ ബീഡ് സ്വദേശിനിയായ യോഗിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വീടിന് സമീപമുള്ള വാട്ടര്‍ പമ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോകുമ്പോഴായിരുന്നു പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കടുത്ത ചൂടുമൂലം ശരീരത്തില്‍ നിന്ന് ജലാംശം നഷ്‌ടമായതും ഹൃദയാഘാതം ഉണ്ടായതുമാണ് മരണകാരണമെന്ന് ഡോക്‌ടര്‍ പറഞ്ഞു. യോഗിതയ്‌ക്ക് നേരത്തെ തന്നെ അസുഖമുണ്ടായിരുന്നതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു . എന്നാല്‍ വെള്ളം എടുക്കാനായി പോയ വഴിക്ക് കുഴഞ്ഞുവീണതാണ് മരണത്തിന് കാരണമായത്.
വീടിന് അഞ്ഞൂറുമീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്ന് വെള്ളമെടുക്കാനായിരുന്നു യോഗിത പോയത്. തുടര്‍ച്ചയായി നാലു തവണ വീട്ടിലേക്ക് വെള്ളം എത്തിച്ച യോഗിത അഞ്ചാമത് പോകുമ്പോഴാണ് യോഗിത കുഴഞ്ഞുവീണ് മരിച്ചത്.