ഷാരൂഖ് ഖാന്റെ കാറിന് നേരെ അജ്‌ഞാതരുടെ ആക്രമണം

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ സ്‌റ്റാര്‍ ഷാരൂഖ് ഖാന്റെ കാറിന് നേരെ ആക്രമണം. ഗുജറാത്തിലെ അഹമ്മദാബാദില്‍വച്ചാണ് ആക്രമണമുണ്ടായത്. താരത്തിന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖിന്റെ കാര്‍ അഹമ്മദാബാദിലൂടെ കടന്നുപോകുമ്പോള്‍ പുലര്‍ച്ചെയാണ് സംഭവം. അജ്‌ഞാതര്‍ കാര്‍ തടയുകയും, കാറിന് നേരെ കല്ലെറിയുകയുമായിരുന്നു. എന്നാല്‍ ഈ സമയം ഷാരൂഖ് കാറിലുണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. പുതിയ ചിത്രമായ റയീസിന്റെ മുംബൈയിലെ ഷൂട്ടിങിന് ശേഷം ബാക്കി ചിത്രീകരിക്കുന്നതിനാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്. അസഹിഷ്‌ണുതാ പരാമര്‍ശത്തില്‍ ഷാരൂഖിന്റെ സിനിമകളുടെ ചിത്രീകരണം തടയുമെന്ന് ചില സംഘടനകള്‍ മുമ്പ് വ്യക്‌തമാക്കിയിരുന്നു.