കെ. രാമന്‍ പിള്ളക്കും പി.പി മുകുന്ദനും പാര്‍ട്ടിയിലേക്ക് സ്വാഗതമെന്ന് കുമ്മനം

കൊച്ചി• കെ.രാമന്‍ പിള്ളയ്ക്കും പി.പി.മുകുന്ദനും സ്വാഗതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണ്. ഇരുവരും പാര്‍ട്ടിയെ അംഗീകരിക്കേണ്ടതുണ്ടോയെന്നാണ് ഇനി അറിയേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഈ മാസം അവസാനത്തോടെ തയ്യാറാകും. നെടുമ്ബാശേരിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന പരിവാര്‍ സംഘടന നേതാക്കളുടെ യോഗത്തിന് ശേഷമാകും പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം