അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന മുഖാമുഖ സംഘർഷം തുടരുന്നു; പ്രത്യേക 'ശൗര്യ കമാൻഡോകൾ' രംഗത്ത്
ശാരിക
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സംഘർഷാവസ്ഥ ഇപ്പോഴും തുടരുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) ഡയറക്ടർ ജനറൽ ശത്രുജീത് സിംഗ് കപൂർ വെളിപ്പെടുത്തി. ചൈനീസ് സേനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രത്യേകമായി രൂപീകരിച്ച 'ശൗര്യ കമാൻഡോ' സംഘം അതിർത്തിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാൽവാൻ മാതൃകയിലുള്ള കൈയാങ്കളികളെ നേരിടാനായി സേന 'സ്ട്രൈക്ക്' എന്ന പേരിൽ പുതിയ ആയോധന പരിശീലന കോഴ്സ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ അതിർത്തിയിലുടനീളം ഡ്രോൺ പ്ലാറ്റൂണുകളും ഭൂഗർഭ ബങ്കറുകളും തുരങ്കങ്ങളും വൻതോതിൽ നിർമിച്ചുവരികയാണ്. ഐ.ടി.ബി.പി മേധാവിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ, പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ചൈനീസ് കടന്നുകയറ്റത്തിൽ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
asdasd

