നാല് എ.കെ 47 തോക്കുകളുമായി സുരക്ഷ ഉദ്യോഗസ്ഥനെ കാണാതായി

ശ്രീനഗര്‍: സുരക്ഷാസേനയിലെ കോണ്‍സ്റ്റബിളിനെ നാല് എ.കെ 47 തോക്കുകളുമായി ജമ്മുകശ്മീരിലെ ബിജ്‌ബെഹാറയില്‍ കാണാതായി. കഴിഞ്ഞ ഡിസംബറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍സ്റ്റബ്ള്‍ മശ്ഹൂഖ് അഹമ്മദാണ് ബിജ്‌ബെഹാറയിലെ ഓഫിസില്‍ രണ്ടു ദിവസമായി ജോലിയില്‍ ഹാജരാകാത്തത്.
മശ്ഹൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനം സംശയമുയര്‍ത്തുന്നതാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ പരിസരത്തുനടന്ന പരിശോധനയില്‍ നാലു തോക്കുകള്‍ കാണാതായതായും തോക്കുകളുമായി കോണ്‍സ്റ്റബ്ള്‍ കടന്നുകളഞ്ഞതായും സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു